Kerala
അന്തര്‍ സംസ്ഥാന ബസ് നിരക്കുകള്‍ കൂടും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പുതിയ നികുതി നിര്‍ദേശങ്ങള്‍ അന്തര്‍ സംസ്ഥാന ബസ് യാത്രാ നിരക്കുകള്‍ കൂടും. കാരവന്‍ വാഹനങ്ങള്‍ക്ക് ചതുരശ്രമീറ്ററിന് 1000 രൂപ ത്രൈമാസ നികുതി ഈടാക്കും. 1500 സിസിയില്‍ കൂടുതലുള്ള ടാക്‌സി കാറുകള്‍ക്ക് ലക്ഷ്വറി ടാക്‌സ് ഈടാക്കും. ജനറേറ്റര്‍ വാഹനങ്ങള്‍ക്കുള്ള നികുതി വര്‍ധിപ്പിക്കും. സ്ലീപ്പര്‍ പുഷ്ബാക്ക് സംവിധാനമുള്ള വാഹനങ്ങള്‍ക്ക് ത്രൈമാസ നികുതി. അന്തര്‍ സംസ്ഥാന പെര്‍മിറ്റുള്ള ഇത്തരം വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 1000 രൂപ ത്രൈമാസ നികുതി എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. അന്യസംസ്ഥാന പെര്‍മിറ്റുള്ള ഇത്തരം വാഹനങ്ങള്‍ സീറ്റൊന്നിന് 2000 രൂപ ത്രൈമാസ നികുതി നല്‍കണം.
---- facebook comment plugin here -----