Kerala
ആരോഗ്യ മേഖലയ്ക്ക് 629 കോടി
തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വികസനത്തിനായി 629 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു.
ക്യാന്‍സര്‍ രോഗികളുടെ സൗകര്യത്തിനായി കൊച്ചിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ ക്യാന്‍സര്‍ ചികിത്സാ സംബന്ധമായി അഞ്ചു കോടി രൂപ നീക്കിവെച്ചു. കൊരട്ടി കുഷ്ഠരോഗാശുപത്രിയുടെ 110 ഏക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തി ഹ്യൂമന്‍ റിസോഴ്‌സ് ട്രെയിനിങ് സെന്റര്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ നീക്കിവെച്ചു. ജില്ലാ ആശുപത്രിയുടെ വികസനത്തിനായി അഞ്ച് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട വന്ധ്യതാ ചികിത്സ ലഭ്യമാക്കുന്നതിന് 10 കോടി രൂപ നീക്കിവെച്ചു.
തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്ന പദ്ധതിക്കായി 18 കോടി രൂപ വകയിരുത്തി. ചെങ്ങന്നൂര്‍ ാശുപത്രി വികസിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ കെ.എം മാണി പറഞ്ഞു.