Ongoing News
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് 10 കോടി
തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് 10 കോടി. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്കായി 131.12 കോടി വകയിരുത്തി. കേന്ദ്ര-സംസ്ഥാന ടെക്‌നോളജി പാര്‍ട്ടണര്‍ഷിപ്പ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കും. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ വിവിധ പദ്ധതികള്‍ക്കായി 22.51 കോടി. സെന്റര്‍ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോന്‍മെന്റന്‍ സ്റ്റഡീസിന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം, പൊതുസ്വകാര്യ പങ്കാളിത്തത്തോടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ മാലിന്യനിര്‍മാര്‍ജനത്തിന് നാല് കോടി വീതം. ചെലവിന്റെ 50% പ്രൈവറ്റ് കമ്പനിയും 25% കേന്ദ്രസര്‍ക്കാരും 25% സംസ്ഥാനസര്‍ക്കാരും വഹിക്കും. ഇതിന്റെ വിഹിതമായി മൂന്ന് കോടി വകയിരുത്തി. ഭൂമി സംബന്ധിച്ച രേഖകള്‍ വിതരണം ചെയ്യുന്ന റവന്യൂ,സര്‍വേ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ സേവനങ്ങള്‍ സംയോജിപ്പുക്കുന്ന പദ്ധതിക്കായി രണ്ട് കോടി. 01-01-1977ന് മുമ്പ് ഭൂമികൈവശം ഉണ്ടായിരുന്ന മുഴുവന്‍ മലയോരകര്‍ഷകര്‍ക്കും സമയബന്ധിതമായി പട്ടയം നല്‍കുന്നതിന് തീവ്രയത്‌ന പരിപാടി നടത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.