Connect with us

Kerala

തിരുവനന്തപുരത്ത് പേ വിഷബാധയേറ്റ് ഒരാള്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പേ വിഷബാധയേറ്റ് ഒരാള്‍ മരിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയടക്കം നിരവധിപേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റിരുന്നു.

കവടിയാറില്‍ പ്രഭാതസവാരിക്കിറങ്ങിയ ആളെ ഇന്ന് രാവിലെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് പരിക്കേല്‍പിച്ചതാണ് ഇതില്‍ ഒടുവിലത്തേത്.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ ആറുപേര്‍ പേ വിഷബാധയേറ്റ് മരിച്ചിരുന്നു. മൂന്നുമാസത്തിനകം തെരുവ്‌നായ്ക്കളുടെ ശല്യം പൂര്‍ണമായും ഒഴിവാക്കുമെന്നാണ് മേയര്‍ കെ ചന്ദ്രിക അവകാശപ്പെടുന്നത്.