Connect with us

National

മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടും

Published

|

Last Updated

ന്യൂഡല്‍ഹി: വിദഗ്ദ ചികിത്സക്കായി മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. ചികിത്സയുടെ പേരില്‍ ജാമ്യം നല്‍കരുതെന്നും കര്‍ണാട സര്‍ക്കാര്‍ ആവശ്യപ്പെടും. മദനിയെ ചികിത്സിച്ച മണിപ്പാല്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ച എല്ലാ ചികിത്സാ സഹായങ്ങളും ജയിലില്‍ തന്നെ മഅദനിക്ക് ലഭ്യമാക്കുന്നുണ്ടെന്നും കര്‍ണ്ണാടക സുപ്രീം കോടതിയെ അറിയിക്കും. അടുത്ത ചൊവ്വാഴ്ച്ചയാണ് മദനിയുടെ ജാമ്യം സംബന്ധിച്ച് സുപ്രീം കോടതിയില്‍ വാദം നടക്കുക. നേരത്തെ ചികിത്സക്കായി ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

---- facebook comment plugin here -----

Latest