Connect with us

Ongoing News

നാലാം ഏകദിനം: 278 റണ്‍സിന് ഇന്ത്യ പുറത്ത്

Published

|

Last Updated

ഹാമില്‍ട്ടണ്‍: ന്യൂസിലാന്റിനെതിരായുള്ള നാലാം ഏകദിനത്തില്‍ ബാറ്റ് ചെയ്ത ഇന്ത്യ 278 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയുടേയും രോഹിത് ശര്‍മ്മയുടേയും ബാറ്റിംഗില്‍ കരകയറുകയായിരുന്നു.
സുരേഷ് റെയ്‌നക്കും ശിഖര്‍ ധവാനും പകരം സ്റ്റ്യൂവര്‍ട്ട് ബിന്നിയെയും അമ്പാട്ടി റായിഡുവിനെയും ഇറക്കിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. തുടക്കത്തില്‍ വിരാട് കൊഹ്‌ലി, രഹാനെ, റായിഡു എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 94 പന്തില്‍ നിന്ന് 79 റണ്‍സെടുത്ത രോഹിത് ശര്‍മയും 73 പതന്തില്‍ പുറത്താകാതെ 79 റണ്‍സെടുത്ത നായകന്‍ ധോണിയുമാണ് ഇന്ത്യയെ കരകയറ്റിയത്. ന്യൂസിലണ്ടിന് വേണ്ടി സൗത്തി രണ്ട് വിക്കറ്റും ബെനറ്റ്, നില്‍സ്, വില്ലയംസണ്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി.

Latest