Connect with us

Ongoing News

നാലാം ഏകദിനത്തില്‍ ന്യൂസിലാന്റിന് ജയം; പരമ്പര

Published

|

Last Updated

ഹാമില്‍ടണ്‍: ഇന്ത്യക്കെതിരായ നാലാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച അഞ്ചു മല്‍സരങ്ങളുടെ പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. ആദ്യ രണ്ടു മല്‍സരങ്ങളിലും ന്യൂസിലാന്‍ഡ് ജയിച്ചപ്പോള്‍ മൂന്നാം മല്‍സരം ടൈ ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 278 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലാന്‍ഡ് 48.1 ഓവറില്‍ മൂന്നു വിക്കറ്റിന് 280 റണ്‍സ് നേടിയാണ് പരമ്പര കൈപ്പിടിയിലാക്കിയത്. പുറത്താകാതെ 112 റണ്‍സ് നേടിയ റോസ് ടെയ്‌ലര്‍ ആണ് ന്യൂസിലാന്‍ഡിന്റെ വിജയശില്‍പി. 60 റണ്‍സെടുത്ത വില്യംസണിനെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കിയപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുയര്‍ന്നെങ്കിലും പുറത്താകാതെ 49 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലം ടെയ്‌ലര്‍ക്ക് ഉറച്ച പിന്തുണ നല്‍കിയതോടെ വിജയം ന്യൂസിലാന്‍ഡിനൊപ്പം നിന്നു.

നേരത്തെ ഇന്ത്യന്‍ ഇന്നിങ്‌സില്‍ രോഹിത് ശര്‍മ (79), നായകന്‍ എം എസ് ധോണി (79 നോട്ടൗട്ട്), രവീന്ദ്ര ജഡേജ (62 നോട്ടൗട്ട്) എന്നിവരാണു തിളങ്ങിയത്.

 

Latest