Connect with us

International

ഗെയിം ആപ്പുകള്‍ വഴിയും അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തി: സ്‌നോഡന്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ഗെയിം ആപ്പുകള്‍ സ്മാര്‍ട്ട് ഫോണുകളിലെ യു എസ് ദേശീയ സുരക്ഷാ ഏജന്‍സി ( എന്‍ എസ് എ) വിവരങ്ങള്‍ ചോര്‍ത്തി. നിരവധി പേര്‍ ഉപയോഗിക്കുന്ന ആംഗ്രി ബേര്‍ഡ്‌സ് എന്ന ഗെയിം ആപ്ലിക്കേഷന്‍ വഴിയാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഗെയിം കളിക്കുന്നയാളുടെ ലൊക്കേഷന്‍, വയസ്സ്, ലിംഗം തുടങ്ങിയ വ്യക്തി വിവരങ്ങളാണ് ചോര്‍ത്തിയത്.
ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ രഹസ്യ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. എന്‍ എസ് എയും ബ്രിട്ടീഷ് ഇന്റലിജന്‍സും ചേര്‍ന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. പുതു തലമുറ മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയുള്ളതിനാല്‍ വ്യക്തികളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തല്‍ എളുപ്പമാണെതാണ് ചാരപ്പണി നടത്തുന്ന ഏജന്‍സികള്‍ക്ക് സഹായകമാകുന്നത്.
മിക്ക സോഫ്റ്റ് വെയറുകള്‍ക്കും ആപ്പുകള്‍ക്കും തുടങ്ങുന്നതിന് വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടത് ആവശ്യമാണ്. ഇതാണ് ഇവര്‍ ചോര്‍ത്തുന്നത്. 2007 മുതലാണ് ബ്രിട്ടന്റെയും യു എസിന്റെയും നേതൃത്വത്തില്‍ സംയുക്ത രഹസ്യം ചോര്‍ത്തല്‍ നടത്തിയത്. 12 ലേറെ ഫോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് ഇവര്‍ രഹസ്യം ചോര്‍ത്തി. എഡ്വേര്‍ഡ് സ്‌നോഡനാണ് ഈ രഹസ്യ രേഖകള്‍ പുറത്ത് വിട്ടത്.
ഗൂഗിള്‍ മാപ്പ്‌സ് ഉള്‍പ്പെടെയുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നേരത്തെയും എന്‍ എസ് എ ചോര്‍ത്തല്‍ നടത്തിയിരുന്നു. ഫോണ്‍ ലോഗ്, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, അഡ്രസ് ബുക്ക്, ഫോട്ടോകള്‍ എന്നിവയാണ് ശേഖരിച്ചത്. ഫേസ്ബുക്ക്, ടിറ്റ്വര്‍, ഫഌക്കര്‍, ലിംഗ്ഡിന്‍, എന്നിവയും ചോര്‍ത്തിയിരുന്നു.

Latest