Gulf
'13ാം നിലയില്‍ നിന്ന് ബാലന്‍ ചാടിയത് സിഗരറ്റ് വലിക്കുന്നത് കണ്ടുപിടിക്കാതിരിക്കാന്‍'

ഷാര്‍ജ: താമസ കെട്ടിടത്തിന്റെ 13ാം നിലയില്‍ നിന്ന് ഫിലിപ്പിനോ ബാലന്‍ ചാടി ആത്മഹത്യ ചെയ്തത് സിഗരറ്റ് വലിക്കുന്നത് വീട്ടുകാര്‍ അറിയാതിരിക്കാനായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ഈ മാസം 23നായിരുന്നു 13 കാരനായ ഫിലിപ്പിനോ ബാലന്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചത്.
ബല്‍കണിയില്‍ നിന്ന് അബദ്ധത്തില്‍ വീണതെന്നായിരുന്നു ആദ്യം കരുതിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ബാലന്റെ പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
സിഗരറ്റ് വലിച്ചത് കണ്ടുപിടിച്ചപ്പോള്‍ മകനെ തല്ലിയെന്ന് ചോദ്യചെയ്യലില്‍ പിതാവ് വ്യക്തമാക്കിയിരുന്നു. പുകവലി വീണ്ടും പിടിക്കപ്പെടുന്ന ഘട്ടത്തിലായിരുന്നു ബാലന്‍ താഴേക്ക് ചാടിയത്.
അല്‍ നഹ്ദയിലെ അബ്ദുല്‍അസീസ് അല്‍ മാജിദ് കെട്ടിടത്തിലായിരുന്നു ഫിലിപ്പിനോ കുടുംബം താമസിച്ചിരുന്നത്. ബാല്‍കണിയില്‍ നിന്ന് താഴോട്ട് ചാടിയ ബാലന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.