Connect with us

Ongoing News

ആധാര്‍ എടുത്തവര്‍ക്ക് സബ്‌സിഡി ബേങ്ക് വഴി തന്നെ

Published

|

Last Updated

കൊച്ചി: പാചകവാതക സബ്‌സിഡി സംബന്ധിച്ച് വീണ്ടും ആശയക്കുഴപ്പത്തിന് വക നല്‍കി ഗ്യാസ് ഏജന്‍സികള്‍ക്ക് എണ്ണക്കമ്പനിയുടെ നിര്‍ദേശം. ആധാര്‍ കാര്‍ഡ് എടുത്തവര്‍ക്ക് സബ്‌സിഡി ബേങ്ക് വഴി നല്‍കാനും ആധാറില്ലാവത്തവരില്‍ നിന്ന് സബ്‌സിഡി കഴിച്ചുള്ള തുക ഈടാക്കാനുമാണ് എണ്ണക്കമ്പനികളുടെ നിര്‍ദേശം. ഇതോടെ എല്‍ പി ജിയുടെ വില്‍പ്പന രണ്ട് നിരക്കിലാകുമെന്ന് ഉറപ്പായി.

പുതിയ നിര്‍ദേശത്തോടെ ആധാര്‍ എടുത്തവര്‍ സിലിണ്ടറിന് 1184.50 രൂപയും അല്ലാത്തവര്‍ 450ഓളം രൂപയും നല്‍കേണ്ടിവരും. സബ്‌സിഡിക്ക് ആധാര്‍ പരിഗണിക്കില്ലെന്ന കേന്ദ്ര തീരുമാനം വകവെക്കാതെയാണ് എണ്ണക്കമ്പനികളുടെ നിര്‍ദേശം. സബ്‌സിഡി മരവിപ്പിച്ച തീരുമാനം അറിയില്ലെന്നാണ് ഇതിന് എണ്ണക്കമ്പനികള്‍ നല്‍കുന്ന മറവുപടി.

ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം ആധാര്‍ വഴി സബ്‌സിഡി നല്‍കുന്ന പദ്ധതി തത്ക്കാലത്തേക്ക് മരവിപ്പിച്ചത്.

Latest