Connect with us

Eranakulam

പാരിതോഷികമില്ല; ചിറ്റില്ലപ്പള്ളിയുടെ വീടിന് മുമ്പില്‍ ജസീറയുടെ സമരം

Published

|

Last Updated

കൊച്ചി: മണല്‍ മാഫിയക്കെതിരെ സമരം ചെയ്ത ജസീറ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീടിനു മുന്നില്‍ സമരം ആരംഭിച്ചു. പ്രഖ്യാപിച്ച പാരിതോഷികത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ സമരം തുടരുമെന്ന് ജസീറ പറഞ്ഞു. ഇതേസമയം ജസീറയ്ക്ക് പാരിതോഷികം നല്‍കാന്‍ തയ്യാറാണെന്ന് ചിറ്റിലപ്പള്ളി പ്രതികരിച്ചു. മണല്‍ മാഫിയയ്‌ക്കെതിരെ ഒറ്റയാള്‍ സമരം നടത്തിയ ജസീറയ്ക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. പാരിതോഷികം സ്വീകരിക്കുന്നതിനായി ജനുവരി 24ന് എത്തണമെന്ന് ചിറ്റിലപ്പള്ളിയുടെ ഓഫീസ് ജസീറയെ അറിയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ സമരം തുടരുന്നതിനാല്‍ അന്ന് എത്താന്‍ സാധിക്കില്ലെന്ന് ജസീറ അറിയിച്ചു. ഇന്ന് കേരളത്തില്‍ തിരിച്ചെത്തിയ ജസീറയും മക്കളും പാലാരിവട്ടത്തുള്ള ചിറ്റിലപ്പള്ളിയുടെ വീടിന് മുമ്പിലെത്തി സമരം ആരംഭിക്കുകയായിരുന്നു. സമ്മാനത്തുക നല്‍കുകയോ സമ്മാനം നല്‍കാന്‍ തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നാണ് ജസീറയുടെ ആവശ്യം.

Latest