Connect with us

Gulf

അല്‍ ഐനിലെ ദുരന്തത്തിന് ഇന്ന് ഒരു വയസ്‌

Published

|

Last Updated

അല്‍ ഐന്‍: രാജ്യത്തെ ഞെട്ടിച്ച അപകടം നടന്നിട്ട് ഇന്നേക്ക് ഒരു വയസ്. അല്‍ ഐനിലെ ഭാര വാഹന പാതയില്‍ അല്‍ സാഖര്‍ ഖിസൈസ് റോളാ കൊട്ടാരത്തനു സമീപം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനായിരുന്നു ദുരന്തം. 27 പേരുടെ ജീവനാണ് ഈ അപകടത്തെ തുടര്‍ന്നു പൊലിഞ്ഞത്.

രണ്ട് ഇന്ത്യക്കാര്‍, രണ്ട് പാക്കിസ്ഥാനകള്‍, 22 ബംഗ്ലാദേശ് സ്വദേശികള്‍, ഒരു ഈജിപ്ത് സ്വദേശി എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍. വിവിധ കമ്പനികളില്‍ നിന്നു തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത് നിര്‍മാണ കമ്പനികള്‍ക്ക് നല്‍കിയിരുന്നു അല്‍ ഹഖീം മൊബൈല്‍ സര്‍വീസ് കോണ്‍ട്രാക്ടിംഗ് കമ്പനിയലെ തൊഴിലാളികളായ 48 ആളുകളുമായി സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍ പ്പെട്ടത്.
ബസ്സിനു മീതെ ഭാരവാഹനം മറിയുകയും വാഹനത്തില്‍ ഉണ്ടായിരുന്ന മെറ്റല്‍ ബസ്സിനുള്ളിലേക്ക് ചിതറിയത് മരണ നിരക്ക് വര്‍ധിക്കാന്‍ കാരണമാക്കുകയായിരുന്നു.
അല്‍ ഐനിലെ വിവിധ ആശുപത്രികളിലെ ആംബുലന്‍സുകള്‍ മുഴുവനും അപകട സ്ഥലത്ത് എത്തി. ആശുപത്രി കളിലെ അത്യാഹിത വിഭാഗവും മോര്‍ച്ചറിയും മൃതദേഹങ്ങളാല്‍ നറഞ്ഞു. ഹെലികോപ്റ്ററുകളില്‍ പരുക്ക് പറ്റിയവരെ മഫ്‌റഖ് ആശുപത്രിയിലേക്കും തവാം ആശുപത്രിയിലേക്കുമാണ് കൊണ്ട് പോയത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞത്.
തലയും കൈപ്പത്തിയും നഷ്ടപ്പെട്ട ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞത് നാട്ടില്‍ നിന്ന് അയാളുടെ മൊബൈലിലേക്ക് ഭാര്യയുടെ ഫോണ്‍ വിളി വന്നതിനാലാണ്. ഞെട്ടിക്കുന്ന ഓര്‍മകളാണ് അല്‍ ഐന്‍ നിവാസികള്‍ക്ക്. മരണം മുഖാമുഖം കണ്ട ബംഗ്ലാദേശ് ധാക്ക സ്വദേശി സുലൈമാന്‍ തന്റെ കണ്‍മുമ്പില്‍ കിടന്ന് പിടയുന്ന സഹയാത്രികരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നു.
ബംഗ്ലാദേശ് ഗവണ്‍മെന്റ് ഒരു ലക്ഷം ബംഗ്ലാദേശ് ഡാക്ക ദുരിതാശ്വാസമായി മരിച്ച കുടുംബത്തിനു നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ശൈഖ് സൈഫ്ബ്‌നു സായിദ് അല്‍ നഹ്‌യാന്‍ ആശുപത്രികളില്‍ സന്ദര്‍ശിച്ചു. വിദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ സംരക്ഷണത്തിന് ആവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Latest