Kerala
സിപിഐ(എം) പ്രതികരിച്ചാല്‍ ആര്‍എംപി ഉണ്ടാവില്ലെന്ന് എംഎം മണി
പട്ടാമ്പി: സിപിഐ(എം) പ്രതികരിച്ചാല്‍ ആര്‍എംപി ഉണ്ടാകില്ലെന്ന് എംഎം മണി. ശത്രുക്കളുടെ കൂടെചേര്‍ന്ന് സിപിഎമ്മിനെ എന്തെങ്കിലും ചെയ്തുകളയാമെന്ന ചിന്തയാണ് രമയുടേതെന്നും എന്നാല്‍ രമയോട് സഹാനുഭൂതിയുണ്ടെന്നും എം.എം മണി പട്ടാമ്പിയില്‍ പറഞ്ഞു.
സിപിഐ(എം) പ്രവര്‍ത്തകരുടെ 80 വീടുകളാണ് ആര്‍എംപിക്കാര്‍ തകര്‍ത്തത്. 12 സ്മാരകങ്ങള്‍ തകര്‍ത്തതു. ഇതെല്ലാം താന്‍ നേരിട്ട് സന്ദര്‍ശിച്ച് മനസ്സിലാക്കിയതാണ്. ഇത്തരം നീക്കങ്ങള്‍ നടത്തിയാല്‍ സിപിഎം പിരിച്ചുവിടുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----