Connect with us

Kozhikode

താജുല്‍ ഉലമാ അനുസ്മരണ സമ്മേളനം ഇന്ന് മര്‍കസില്‍

Published

|

Last Updated

മര്‍കസ് നഗര്‍: താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ അനുസ്മരണാര്‍ഥം ഇന്ന് വൈകുന്നേരം മര്‍കസില്‍ ഖത്മുല്‍ ഖുര്‍ആന്‍ -പ്രാര്‍ഥനാ സംഗമം നടക്കും.
മര്‍കസ് ക്യാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അസര്‍ നിസ്‌കാരാനന്തരം ബുര്‍ദ ആലാപനവും മഗ്‌രിബ് നിസ്‌കാരാനന്തരം മയ്യിത്ത് നിസ്‌കാരവും ഖുര്‍ആന്‍ പാരായണവും നടക്കും.
മര്‍കസ് ഉസ്താദുമാരും വിദ്യാര്‍ഥികളും ഓതിത്തീര്‍ത്ത ആയിരക്കണക്കിന് ഖത്മുകളും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ താജുല്‍ ഉലമയുടെ ഹള്‌റത്തിലേക്ക് സമര്‍പ്പിച്ചു പ്രാര്‍ഥിക്കും. ശേഷം തഹ്‌ലീലും അനുസ്മരണ പ്രഭാഷണവും സാദാത്തുക്കളുടെയും പണ്ഡിതരുടെയും നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടക്കും.
സയ്യിദലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഫള്ല്‍ കോയമ്മ കുറാ, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി , സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 

---- facebook comment plugin here -----

Latest