Connect with us

Eranakulam

ഇടക്കൊച്ചിയില്‍ ചതുപ്പില്‍ കുടുങ്ങിയ ആന ചരിഞ്ഞു

Published

|

Last Updated

ഇടക്കൊച്ചിയില്‍ ചതുപ്പില്‍ വീണ ആനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു

കൊച്ചി: ഇടക്കൊച്ചിയില്‍ ചതുപ്പില്‍ പതിഞ്ഞ ആന ചരിഞ്ഞു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ച ശേഷമാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് ചരിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പാമ്പായി മൂലയില്‍ കണ്ണന്‍കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന ആനക്ക് മദമിളകുകയായിരുന്നു. തുടര്‍ന്ന് രണ്ട് കിലോമീറ്ററോളം ദൂരം ഇടഞ്ഞോടിയ ആന രാത്രി ഒരു മണിയോടെ സമീപത്തെ കായലില്‍ ചാടി ചതുപ്പിലകപ്പെട്ടു. തുടര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ ആനയെ രക്ഷപ്പെടുത്താനായി ശ്രമം തുടങ്ങി.ഉച്ചയോടെ പുറത്തെത്തിച്ചെങ്കിലും ആന ചരിയുകയായിരുന്നു.

Latest