Connect with us

Eranakulam

പോലീസിനെ വെട്ടിച്ചോടിയ ജസീറയെ കാണ്മാനില്ല

Published

|

Last Updated

കൊച്ചി: പാലാരിവട്ടം പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരം നടത്തിയിരുന്ന ജസീറയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ നാടകീയ രംഗങ്ങള്‍. പോലീസിനെ വെട്ടിച്ചോടിയ ജസീറയെ ഇതുവരെ കണ്ടെത്താനായില്ല. കുട്ടികളെ ശിശുക്ഷേമ സംരക്ഷണസമിതി ഓഫീസിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ അക്രമിച്ചപ്പോള്‍ പോലീസ് നോക്കിനിന്നുവെന്ന് ജസീറ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ജസീറയ്ക്ക് നല്‍കാമെന്ന് പ്രഖ്യാപിച്ച് അഞ്ച് ലക്ഷം രൂപ സര്‍ക്കാറിന്റെ താലോലം പദ്ധതിക്ക് നല്‍കാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. താന്‍ സമരം പ്രഖ്യാപിക്കുകയാണെന്ന പ്രഖ്യാപനം ജസീറയും നടത്തി.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ നടത്തിവന്ന കുത്തിയിരിപ്പ് സമരം ജസീറ കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം സ്റ്റേഷന് മുന്നിലേക്ക് മാറ്റിയത്. സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ചിറ്റിലപ്പള്ളി പറഞ്ഞതിനെ തുടര്‍ന്ന് ജസീറ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നു. എന്നാല്‍ പോലീസ് പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ജസീറ സമരം സ്റ്റേഷന് മുന്നില്‍ക്ക് മാറ്റി.

Latest