Connect with us

National

തെലങ്കാന ബില്ല് ഇന്ന് കേന്ദ്ര മന്ത്രിസഭ പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദ തെലങ്കാന ബില്ല് കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും. സീമാന്ധ്രയില്‍ നിന്നുള്ള മന്ത്രിമാരുടെ എതിര്‍പ്പിനെതുടര്‍ന്ന് ബില്ല് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ പരിഗണിച്ചിരുന്നില്ല.

ആന്ധ്രയിലെ പത്ത് ജില്ലകളെ ഉള്‍പ്പെടുത്തി തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ നടപടിക്രമമനുസരിച്ച് ആന്ധ്ര നിയമസഭയുടെ പരിഗണനക്കയച്ച ബില്ല് നിയമസഭ തള്ളി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് കേന്ദ്ര മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ ബില്ലാണ് കേന്ദ്ര മന്ത്രിസഭക്ക് മുന്നിലെത്തുന്നത്. മന്ത്രിസഭാ ഉപസമിതി ചില ഭേദഗഗതികളും ഈ ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്.