Connect with us

Gulf

ഐ എസ് ഡിയില്‍ വിദ്യാര്‍ഥി ഫെസ്റ്റ് സംഘടിപ്പിച്ചു

Published

|

Last Updated

മസ്‌കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ “ഉത്സവ് 2013-14” വിദ്യാര്‍ഥി ഫെസ്റ്റ് സംഘടിപ്പിച്ചു. 700 വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഭരതനാട്യം, പദ്യം ചൊല്ലല്‍, ലൈറ്റ് മ്യൂസിക്, കീ ബോര്‍ഡ്, ഡാന്‍സ്, ഹിന്ദി, ഇംഗ്ലീഷ് പ്രസംഗം, ക്ലാസിക്കല്‍ നൃത്തം, വെസ്റ്റേണ്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ മത്സരങ്ങള്‍ നടന്നു.
ബാപു, സി വി രാമന്‍, ടാഗോര്‍, വിവേകാനന്ദ എന്നീ ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം ക്രിസ്റ്റഫര്‍ ജോയി, പ്രിന്‍സിപ്പല്‍ ശ്രീദേവി പി താശ്‌നാഥ്, ലാല്‍ എ പിള്ള, അധ്യാപകര്‍ തുടങ്ങയിവര്‍ പങ്കെടുത്തു.

Latest