Connect with us

Kerala

ടി പി കേസില്‍ സിബിഐ അന്വേഷണം; മന്ത്രിസഭായോഗത്തില്‍ തര്‍ക്കം

Published

|

Last Updated

തിരുവനന്തപുരം: ടി പി കേസിലെ സിബിഐ അന്വേഷണത്തെകുറിച്ച് മന്ത്രിസഭയില്‍ തര്‍ക്കം. അന്വേഷണം നേരത്തെ പ്രഖ്യാപിക്കണമായിരുന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ അന്വേഷണം പ്രഖ്യാപിക്കാന്‍ സാധിക്കൂ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
മുമ്പ് സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്താണ് അതില്‍ തടസ്സമുള്ളതെന്ന് തിരുവഞ്ചൂര്‍ രമേശ് ചെന്നിത്തലയോട് ചോദിച്ചു. ധൃതിപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ രാഷ്ട്രീയമായി തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചെന്നിത്തല വിശദീകരിച്ചു. സാങ്കേതികമായി എല്ലാ വശങ്ങളും പരിഗണിച്ച ശേഷം മാത്രമേ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയൂവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ചെന്നിത്തലയെ പിന്തുണച്ച് ആര്യാടന്‍ മുഹമ്മദും രംഗത്തെത്തി. അതേസമയം വിഷയത്തില്‍ രാഷ്ട്രീയ തീരുമാനം വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.