Connect with us

Malappuram

പാന്‍മസാലകള്‍ കൂട്ടിക്കലര്‍ത്തിയ മിഠായി വില്‍പന; ഉറവിടം തേടി പോലീസ്‌

Published

|

Last Updated

കാളികാവ്: നിരോധിച്ച പാന്‍മസാലകള്‍ മിഠായി രൂപത്തില്‍ വിപണിയില്‍ എത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് മിഠായികള്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. പാന്‍ ഉല്‍പന്നങ്ങളുടെ അതേ രുചിയാണ് മിഠായിക്കുള്ളത്. മിഠായി കഴിച്ചാല്‍ പാന്‍ മസാലകള്‍ കഴിച്ചത് പോലെയുള്ള ലഹരിയും ലഭിക്കുന്നു.
മമ്മി എന്ന് പേരിട്ട മിഠായിയുടെ പാക്കറ്റില്‍ ചേരുവകളെ കുറിച്ചോ തീയതിയോ ഏത് കമ്പനിയെന്നേ വ്യക്തമാക്കിയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്ന് ഇത്തരം മിഠായികള്‍ ധാരാളമായി വിപണിയിലെത്തുന്നുണ്ടെന്നാണ് വിവരം. ഒരു രൂപയാണ് ഒരു പാക്കറ്റ് മിഠായിക്ക് വില. ഗുളിക രൂപത്തില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള മിഠായികള്‍ കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തിലാണ്.
നൂറ് കണക്കിന് മിഠായികളാണ് ഓരോ കടകളിലും വില്‍പന നടത്തുന്നത്. വിലകുറച്ച് വിപണി പിടിക്കുക എന്ന തന്ത്രമാണ് മിഠായി കുറഞ്ഞ വിലക്ക് വില്‍ക്കുന്നതിന് കാരണം. 30 പാക്കറ്റ് വില്‍പന നടത്തിയാല്‍ വെറും രണ്ട് രൂപ മാത്രമാണ് കച്ചവടക്കാരന് ലഭിക്കുന്നത്.

---- facebook comment plugin here -----

Latest