Connect with us

Ongoing News

കിവീസിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 407 റണ്‍സ്

Published

|

Last Updated

ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ 407 റണ്‍സ് വേണം. രണ്ടാമിന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡ് 105 റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം നിര്‍ണ്ണയിക്കപ്പെട്ടത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീഴ്ത്തിയ സഹീര്‍ഖാനുമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ നേടിയ കൂറ്റന്‍ സ്‌കോറിന്റെ ബലത്തില്‍ ന്യൂസിലാന്‍ഡ് 406 റണ്‍സിന്റെ ലീഡ് നേടി. 25 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലാന്‍ഡ് വാലറ്റത്തിന്റെ ചെറുത്തു നില്‍പിന്റെ കരുത്തിലാണ് സ്‌കോര്‍ നൂറ് കടത്തിയത്. അതേസമയം നാലു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയിലില്‍ ബാറ്റിംഗ് പുനരാംഭിച്ച ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 202 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ നീല്‍ വാഗ്‌നറും മൂന്ന് വിക്കറ്റ് വീതം നേടിയ ടിം സൗത്തിയും ബോള്‍ട്ടുമാണ് ഇന്ത്യയെ പെട്ടെന്ന് കെട്ടുകെട്ടിച്ചത്. ഇതോടെ ന്യൂസിലാന്‍ഡിന് 301 റണ്‍സ് ലീഡ് ലഭിച്ചു. നേരത്തെ ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചറി നേടിയ മക്കല്ലത്തിന്റെ (224) മികവില്‍ 503 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ 40ത്തിന് ഏകപക്ഷീയ തോല്‍വി വഴങ്ങിയ ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നിര്‍ണായകമാണ്.

Latest