Connect with us

Kasargod

ഇസ്ലാം പടര്‍ന്നുപന്തലിച്ചത് അവകാശ സംരക്ഷണത്തിലൂടെ: ഡോ. സൈഫ് റാശിദ്

Published

|

Last Updated

കാസര്‍കോട് ജാമിഅ സഅദിയ്യ 44ാം വാര്‍ഷിക സമാപന സമ്മേളനം ു എ ഇ മതകാര്യ ഗവേഷണ വകുപ്പ് ഡയറക്ടര്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ഉദ്ഘാടനം ചെയ്യുന്നു

താജുല്‍ ഉലമ നഗര്‍ (കാസര്‍കോട്): വിശുദ്ധ ഇസ് ലാം പടര്‍ന്നുപന്തലിച്ചത് അവകാശ സംരക്ഷണത്തിലൂടെയും അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെയുമാണെന്ന് യു എ ഇ മതകാര്യ ഗവേഷണ വകുപ്പ് ഡയറക്ടര്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി പറഞ്ഞു. കാസര്‍കോട് ദേളി സഅദിയ്യ 44ാം വാര്‍ഷിക സനന്ദ്ദാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യ പ്രകൃതത്തില്‍ ഊട്ടപ്പെട്ട ഒരേ ഒരു മാര്‍ഗം ഇസ് ലാം മാത്രമാണ്. നിരവധി നാഗരിഗതകള്‍ക്കിടയില്‍ വ്യത്യസ്തമായ നാഗരികതയെയാണ് ഇസ് ലാം പരിചയപ്പെടുത്തിയത്. ധൈഷണികമായ രൂപത്തിലാണ് ഇസ് ലാമിനെ പ്രചരിപ്പിക്കേണ്ടതെന്നും ഡോ. സൈഫ് റാശിദ് അല്‍ ജാബിരി പറഞ്ഞു.

സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. ജീവിതവും മരണവും സുന്നത്ത് ജമാഅത്തിന്റെ പ്രചരണത്തിന് വേണ്ടിയാകണമെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഉത്‌ബോധിപ്പിച്ചു. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെയാണ് സമാപനസമ്മേളനം തുടങ്ങിയത്. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സനദ് ദാനം നടത്തി.

Latest