Connect with us

National

തെലങ്കാന രൂപീകരണ ബില്‍ ഇന്ന് രാജ്യസഭയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നുതന്നെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ തെലങ്കാന രൂപീകരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. പാര്‍ലമെന്റിന്റെ തുടര്‍ച്ചയായ സ്തംഭനത്തിന് വഴിവെക്കുന്ന പ്രശ്‌നം ബില്ലവതരിപ്പിക്കുമ്പോള്‍ ഇന്ന് സഭ കൂടുതല്‍ പ്രക്ഷുബ്ധമാവും. കേന്ദ്ര മന്ത്രിസഭ പാസ്സാക്കിയ കരട് ബില്‍ രാഷ്ട്രപതിയുടെ അനുമതിയോടെ പാസ്സാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആന്ധ്രയിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍, ടി ഡി പി, സി പി എം എന്നിവരാണ് തെലങ്കാന രൂപീകരണത്തെ എതിര്‍ക്കുന്നത്.

തെലങ്കാന രൂപീകരണത്തിന് ഏറെ പ്രക്ഷോഭങ്ങള്‍ നയിച്ച ടി ആര്‍ എസ്, ബി ജെ പി, തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍, സി പി ഐ എന്നിവരാണ് ബില്ലിനെ അനുകൂലിക്കുന്നത്. ഈ സമ്മേളനത്തില്‍ ബില്‍ പാസ്സാക്കാന്‍ കഴിയില്ല. എങ്കിലും ബില്‍ കാലഹരണപ്പെടാതിരിക്കാനാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.

Latest