Connect with us

National

തെലുങ്കാന സമരം: ആറ് എം പിമാരെ കോണ്‍ഗ്രസ് പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപികരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആറു കോണ്‍ഗ്രസ് എം പിമാരെ പാര്‍ട്ടി പുറത്താക്കി. ലഗാഡപതി രാജഗോപാല്‍(വിജയവാഡ), രായപതി സാമ്പശിവ റാവു(ഗുണ്ടൂര്‍), എ സായപ്രതാപ്(രാജംപേട്ട്), വൃന്ദവള്ളി അരുണ കുമാര്‍(രാഡമുണ്ട്രി), ജി വി ഹര്‍ഷ കുമാര്‍(അമലപുരം), സാബം ഹരി(അനകപള്ളി), എന്നീ എം പിമാരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.

തെലുങ്കാന രൂപീകരണത്തിനെതിരെ പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധമായിരുന്നു പുറത്താക്കപ്പെട്ട എം പിമാര്‍ നടത്തിയിരുന്നത്. ഇവരെ പുറത്താക്കാനുള്ള എ ഐ സി സി അച്ചടക്ക സമിതിയുടെ തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷ അംഗീകരിച്ചെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പ്രസ്താവനയില്‍ പറഞ്ഞു.