Gulf
8.3 ശതമാനം വീടുകളും നിയന്ത്രിക്കുന്നത് സ്ത്രീകള്‍
മസ്‌കത്ത്: രാജ്യത്തെ 8.3 ശതമാനം വീടുകളും നിയന്ത്രിക്കുന്നത് സ്ത്രീകള്‍. നാഷനല്‍ സെന്‍ര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. 260,120 വീടുകളാണ് സ്വദേശികളുടെ കീഴിലുള്ളത്. ഇതില്‍ 91 ശതമാനം വീടുകളും നിയന്ത്രിക്കുന്നത് പുരുഷന്‍മാരാണ്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 25 ശതമാനം വീടുകളും നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. നോര്‍ത്ത് ബാതിന ഗവര്‍ണറേറ്റില്‍ 15.8 ശതമാനവും മുസന്ദം ഗവര്‍ണറേറ്റില്‍ ഒരു ശതമാനവും വീടുകള്‍ സ്ത്രീകളാണ് നിയന്ത്രിക്കുന്നത്. കുടുംബത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീകളില്‍ 45 ശതമാനം വിധവകളും 19 ശതമാനം വിവാഹ മോചിതരും 28 ശതമാനം വിവാഹിതരും എട്ട് ശതമാനം ഒറ്റക്ക് താമസിക്കുന്നവരുമാണ്.
സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം, കുടുംബ പാശ്ചാത്തലം, സാമ്പത്തികം, വരുമാനം, ചെലവ് തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം നടത്തിയത്. സ്ത്രീകള്‍ക്കായി നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ക്ക് റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്തും.