Ongoing News
റെയില്‍ ബജറ്റില്‍ കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍ മാത്രം
ന്യൂഡല്‍ഹി: രണ്ടാം യു പി എയുടെ അവസാന ബജറ്റിലും കേരളത്തിന് രക്ഷയില്ല. ബജറ്റില്‍ മൊത്തം 72 ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും മൂന്നെണ്ണം മാത്രം. പ്രീമിയം, എക്‌സ്പ്രസ്, പാസഞ്ചര്‍ എന്നീ വിഭാഗങ്ങളില്‍ മൂന്ന് ട്രെയിനുകളാണ് ലഭിച്ചത്.
തിരുവനന്തപുരം – യശ്വന്ത്പൂര്‍ പ്രീമിയം, തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്‌സ്പ്രസ്, പുനലൂര്‍ കന്യാകുമാരി പാസഞ്ചര്‍ എന്നിവയാണ് പുതുതായി അനുവദിച്ച ട്രെയിനുകള്‍. ഇതില്‍ യശ്വന്ത്പൂരും നിസാമുദ്ദീനും ആഴ്ചയില്‍ രണ്ടു ദിവസമാക്കി. നിസാമുദ്ദീന്‍ ഒരു ദിവസം കോട്ടയം വഴിയും ഒരു ദിവസം ആലപ്പുഴ വഴിയുമായിരിക്കും യാത്ര. പുനലൂര്‍ പാസഞ്ചര്‍ എല്ലാ ദിവസവുമുണ്ടാകും.
---- facebook comment plugin here -----