Connect with us

Kerala

താജുല്‍ ഉലമാ അനുസ്മരണ സമ്മേളനം: സ്വാഗത സംഘമായി

Published

|

Last Updated

മലപ്പുറം: അര നൂറ്റാണ്ടിലേറെ കാലം കേരളീയ മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കിയ താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ അനുസ്മരണ സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ ചെയര്‍മാനും പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ജനറല്‍ കണ്‍വീനറുമായുള്ള സ്വാഗതസംഘമാണ് നിലവില്‍ വന്നത്. എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാടാണ് ട്രഷറര്‍. ഈ മാസം 21ന് മലപ്പുറത്താണ് സമസ്തയുടെ ആഭിമുഖ്യത്തില്‍ സമ്മേളനം നടക്കുന്നത്.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞടുത്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പി വി മൊയ്തീന്‍ മുസ്‌ലിയാര്‍ താഴപ്ര, പ്രൊഫ. കെ എം എ റഹീം സാഹിബ്, സയ്യിദ് കെ പി എച്ച് തങ്ങള്‍ (വൈസ് ചെയര്‍.) മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, പി എം മുസ്തഫ മാസ്റ്റര്‍, പി കെ മുഹമ്മദ് ശാഫി (കണ്‍.)
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ എം എ റഹീം, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി പ്രസംഗിച്ചു.

---- facebook comment plugin here -----

Latest