International
സിറിയ: റഷ്യയുടെ നിര്‍ദേശം യു എന്‍ പരിഗണിക്കുന്നു
മോസ്‌കോ: സിറിയന്‍ പ്രശ്‌നത്തില്‍ പരിഹാരത്തിന് റഷ്യ തയ്യാറാക്കിയ ഫോര്‍മുല പരിഗണിക്കുന്നുണ്ടെന്ന് യു എന്‍ സ്ഥാനപതി. ഇത് സംബന്ധിച്ച് റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി ഗെന്നഡി ഗാറ്റിലോവ് അറബ് ലീഗ്, യു എന്‍ പ്രത്യേക സ്ഥാനപതി ലക്ദാര്‍ ഇബ്‌റാഹീമിയുമായി ചര്‍ച്ച നടത്തി. രണ്ടാം ജനീവ ചര്‍ച്ചയില്‍ റഷ്യയുടെ പരിഹാര നിര്‍ദേശങ്ങള്‍ യു എന്‍ മുന്നോട്ട് വെക്കും. ചര്‍ച്ചയില്‍ സിറിയന്‍ സര്‍ക്കാറും വിമതരും പങ്കെടുക്കുന്നുണ്ട്. ഇരു വിഭാഗവും സഹകരിച്ചില്ലെങ്കില്‍ ചര്‍ച്ചകള്‍ ലക്ഷ്യം കാണില്ലെന്ന് റഷ്യന്‍ വിദേശകാര്യ വകുപ്പ് പറഞ്ഞു.
---- facebook comment plugin here -----