Connect with us

Kerala

ഡാറ്റാ സെന്റര്‍ അഴിമതിക്കേസ് സി ബി ഐ ഏറ്റെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ അഴിമതിക്കേസ് സി ബി ഐ ഏറ്റെടുത്തു. അന്വേഷണം സി ബി ഐ ഏറ്റെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് ഏറ്റെടുക്കാന്‍ നേരത്തെ സി ബി ഐ തയ്യാറായിരുന്നില്ല. ഇത് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.

റിലയന്‍സിന് ഡാറ്റാ സെന്റര്‍ കൈമാറുന്നതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് നേരത്തെ വിജലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ സി ബി ഐ്ക്ക് വിട്ടത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താല്‍ സി ബി ഐ കേസ് ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല.

Latest