Malappuram
താജുല്‍ ഉലമ അനുസ്മരണ സമ്മേളനം; പ്രചാരണം ഊര്‍ജിതം
മലപ്പുറം: കേരള മുസ്‌ലീങ്ങളുടെ അജയ്യമായ മുന്നേറ്റത്തില്‍ അര നൂറ്റാണ്ട് കാലം അഭിമാനകരമായ നേതൃത്വം നല്‍കിയ താജുല്‍ ഉലമയുടെ അനുസ്മരണ സമ്മേളനം വന്‍ വിജയമാക്കാന്‍ ജില്ലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവം.
സംഘ കുടുംബങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സമ്മേളന ഭാഗമായി ഇന്നലെ എഴ് സോണുകളില്‍ പ്രത്യേക കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ എടക്കര, നിലമ്പൂര്‍, കോട്ടക്കല്‍, താനൂര്‍ സോണല്‍ കണ്‍വെന്‍ഷനുകളാണ് പൂര്‍ത്തിയായത്. സമസ്ത, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം , എസ് എം എ ഭാരവാഹികളാണ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നത്. മലപ്പുറം വാദീസലാമില്‍ നടന്ന കണ്‍വെന്‍ഷന്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. പി എം മുസ്തഫ മാസ്റ്റര്‍, പി ഇബ്‌റാഹിം ബാഖവി പ്രസംഗിച്ചു. മഞ്ചേരി സുന്നി മസ്ജിദില്‍ സൈതലവി ദാരിമി ആനക്കയം ഉദ്ഘാടനം ചെയ്തു.
കെ സൈനുദ്ദീന്‍ സഖാഫി, എ സി ഹംസ പ്രസംഗിച്ചു. നിലമ്പൂര്‍ മജ്മഇല്‍ കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, വി എസ് ഫൈസി വഴിക്കടവ്, മിഖ്ദാദ് ബാഖവി, പി പി അബൂബക്കര്‍ ഫൈസി പ്രസംഗിച്ചു.
എടക്കര അല്‍ അസ്ഹറില്‍ അലവികുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി, സിദ്ദീഖ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണ റൗളത്തുല്‍ ഉലൂം സുന്നി മദ്‌റസയില്‍ സയ്യിദ് വി പി ഹബീബ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഈനുദ്ദിന്‍ സഖാഫി, ഹംസ സഖാഫി ഏലംകുളം, ഖാസിം മന്നാനി പ്രസംഗിച്ചു.
വൈലത്തൂരില്‍ നടന്ന താനൂര്‍ സോണ്‍ കണ്‍വെന്‍ഷന്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ടി പി എം ശക്കീര്‍ അഹ്‌സനി, ഒ മുഹമ്മദ്, നാസര്‍ ഹാജി ഓമച്ചപ്പുഴ നേതൃത്വം നല്‍കി. കോട്ടക്കലില്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ബാക്കില്‍ ശിഹാബ്, പി കെ ബാവ മുസ്‌ലിയാര്‍, പി ഹസൈന്‍ മാസ്റ്റര്‍, എ മുഹമ്മദ് മാസ്റ്റര്‍, നൗഫല്‍ സഖാഫി പ്രസംഗിച്ചു.
വേങ്ങര, കൊളത്തൂര്‍, തിരൂര്‍, തിരൂരങ്ങാടി, തേഞ്ഞിപ്പലം, എടവണ്ണപ്പാറ, കൊണ്ടോട്ടി, വണ്ടൂര്‍, എടപ്പാള്‍, പുളിക്കല്‍ സോണുകളില്‍ കണ്‍വെന്‍ഷന്‍ നാളെ നടക്കും.