Connect with us

Kozhikode

കെ കെ രമ രാഷ്ട്രീയ പ്രചരണ ജാഥ നടത്തുന്നു

Published

|

Last Updated

കോഴിക്കോട്: ആര്‍ എം പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ രാഷ്ട്രീയ പ്രചരണ ജാഥ നടത്തുന്നു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് ജാഥ നടത്തുന്നത്. ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തുന്ന യാത്ര മാര്‍ച്ച് 16ന് കാസര്‍കോട് തുടങ്ങി 26ന് തലസ്ഥാനത്ത് സമാപിക്കും. രാഷ്ട്രീയ ഫാസിസത്തിനും അഴിമതിക്കുമെതിരെ ജനകീയ ബദല്‍ എന്നാണ് ജാഥയുടെ മുദ്രാവാക്യം. ഇടതുപക്ഷത്തിന് ഒരു ജനകീയ ബദലിനുള്ള പ്രചരണമാണ് ലക്ഷ്യമെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണു അറിയിച്ചു.

സി ബി ഐ അന്വേഷണം വരുന്നതില്‍ വിറളി പിടിച്ചിരിക്കുകയാണ് സി പി എമ്മെന്നും ഇതിന്റെ ഭാഗമായാണ് ടി പിയെയും ഭാര്യയെയും അധിഷേപിക്കുന്നതെന്നും എന്‍ വേണു പറഞ്ഞു. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍ എം പി മത്സരിക്കുമെന്നും എന്‍ വേണു പറഞ്ഞു. സി ഭാസ്‌കരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് കെ കെ രമ പറഞ്ഞു.

Latest