Gulf
എല്‍ ജി പ്രോ ടു പുറത്തിറക്കും
ദുബൈ: ദൃശ്യങ്ങള്‍ ഏറ്റവും തനിമയോടെ ഒപ്പിയെടുക്കാന്‍ കഴിയുന്ന മൊബൈല്‍ എല്‍ ജി താമസിയാതെ യു എ ഇ വിപണിയിലെത്തിക്കും. ജി പ്രോ ടു എന്ന പേരിലാണ് മൊബൈല്‍ ഫോണ്‍ ഇറങ്ങുക. ഏറ്റവും പുതിയ 4.4 ആന്‍ഡ്രോയ്ഡിലാണ് പ്രവര്‍ത്തനം. സ്‌ക്രീനില്‍ രണ്ട് തവണ തട്ടിയാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന നോക് ഓണ്‍ സാങ്കേതികവിദ്യയും ഇതിന്റെ സവിശേഷതയാണ്. 13 മെഗാപിക്‌സല്‍ ഒ ഐ എസ് ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഐ ഫോണ്‍, സാംസങ് സ്മാര്‍ട്ട്‌ഫോണുകളോടാണ് എല്‍ ജിയുടെ മത്സരം.
---- facebook comment plugin here -----