National
മുസാഫര്‍ നഗര്‍: 12,000 പേര്‍ തിരിച്ചെത്തിയില്ല
മുസാഫര്‍ നഗര്‍: മുസാഫര്‍ നഗറിലുണ്ടായ കലാപത്തെ തുടര്‍ന്ന് ഇരകളായ 12,000 പേര്‍ ഇനിയും സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. കലാപത്തിനിരയായ 12,681 പേര്‍ തിരിച്ചെത്തിയിട്ടില്ലെന്ന് അഡീഷനല്‍ ജില്ലാ മജിസ്ട്രറ്റ് ഇന്ദര്‍മണി ത്രിപാഠി അറിയിച്ചു. പലായനം ചെയത് ഗ്രാമവാസികളെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കാനും കുട്ടികളെ സ്‌കൂളുകളിലെത്തിക്കാനും നടപടിയെടുത്തിട്ടുണ്ട്. പാലയനം ചെയ്ത ഗ്രാമവാസികള്‍ താമസിക്കുന്നത് ജോഗിയഖേര, സഞ്ചക്, ദ്വാളി, ബഗ്ര, വിഗ്‌യാന, ഹബീബ്പൂര്‍, സിക്രി, റ ിയാവലി, നഗ്‌ല, ഹുസൈന്‍പൂര്‍ തുടങ്ങിയ ഗ്രമങ്ങളിലാണ്. 2,371 കുടുംബങ്ങള്‍ പുതിയ റേഷന്‍ കാര്‍ഡിനും വോട്ടേഴ്‌സ് െഎഡികാര്‍ഡിനും അപേക്ഷ നല്‍കിയിട്ടുണ്ട്. കലാപ ബാധിതര്‍ താമസിക്കുന്ന ലോയി വില്ലേജില്‍ ഐ ടി ഐ സ്ഥാപിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭൂമി ലഭ്യമായല്‍ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് സബ് ഡിവിഷനല്‍ മജിസ്ട്രറ്റ് മനീഷ് കുമാര്‍ ശര്‍മ പറഞ്ഞു.