Connect with us

National

ഹസാരെയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മമത

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകണമെന്ന് അന്നാ ഹസാരെ. മമതയെ താന്‍ പിന്തുണക്കുന്നത് വ്യക്തിപരമായോ രാഷ്ട്രീയമായോ അല്ല, മറിച്ച് സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ച മമതയുടെ കാഴ്ചപ്പാടുകള്‍ കാരണമാണെന്ന് ഹസാരെ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ എ പിക്ക് പിന്തുണ ലഭിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ ശ്രമിക്കുന്നതിനിടെയാണ് ഹസാരെ മമതയെ പിന്തുണച്ചിരിക്കുന്നത്. “രാജ്യത്തിന് വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ ആദ്യമായാണ് കണ്ടുമുട്ടിയത്. അതിനാല്‍ മമതയെ പിന്തുണക്കുന്നു. മറ്റ് മുഖ്യമന്ത്രിമാരെ പോലെ മമതക്കും ആഡംബര ജീവിതം നയിക്കാന്‍ സാധിക്കും. എന്നാല്‍ അവര്‍ ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്. എന്നെപ്പോലെ ചിന്തിക്കുന്ന ഒരാളെയാണ് മമതയില്‍ ഞാന്‍ ദര്‍ശിച്ചത്.” ഹസാരെ പറഞ്ഞു. മൂന്നാം മുന്നണി ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്ന മമതയുമായി ഹസാരെ പത്രസമ്മേളനം നടത്തി.