Kerala
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഉപാധികളോടെയാണ് മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിത്.
മെഡിക്കല്‍ കോളജ് ഏറ്റെടുക്കണമെന്ന് കണ്ണൂര്‍ കലക്ടര്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കനത്ത സാമ്പത്തിക ബാധ്യത വരും എന്ന റിപ്പോര്‍ട്ട് കാരണം അന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ലോകസഭാ തെരെഞ്ഞെടുപ്പിന് മുമ്പുള്ള അവസാന മന്ത്രിസഭായോഗമാണ് ഇന്ന് ചേരുന്നത്.
---- facebook comment plugin here -----