Kerala
ടി.പി വധം: ലംബു പ്രദീപന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ മുപ്പത്തിയൊന്നാം പ്രതി ലംബു പ്രദീപന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി റദ്ദ് ചെയ്തു. പ്രദീപന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷാ വിധി ചോദ്യം ചെയ്ത് ലംബു പ്രദീപന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഉത്തരവ്.
മൂന്നു വര്‍ഷം തടവും 20,000 രൂപ പിഴയുമായിരുന്നു ലംബു പ്രദീപന് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി വിധിച്ചത്.
---- facebook comment plugin here -----