Kerala
ടി പി വധം: കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണമെന്ന് വിഎസ്

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വിഎസ് അച്ചുതാനന്ദന്‍. ടിപി വധക്കേസുമായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണ അകറ്റണമെന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കണമെന്നും വിഎസ് അച്ചുതാനന്ദന്‍. എകെജി സെന്ററില്‍ പ്രകാശ് കാരാട്ടുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ കേന്ദ്രകമ്മിറ്റിയില്‍ സംഘടനാവിഷയങ്ങള്‍ പരിഗണിക്കേണ്ടെന്നും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്നുമുള്ള നിലപാടാണ് ഇന്നലെ ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗം സ്വീകരിച്ചിരുന്നത്. ടി പി വധക്കേസുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് നേരത്തെ വി എസ് കേന്ദ്രനേതൃത്വത്തിന് വിശദമായ കത്തയച്ചിരുന്നു. ടി പി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ച വി എസിന്റെ നടപടി കേന്ദ്രനേതൃത്വം തള്ളിയിരുന്നു.