Connect with us

National

മുന്‍ കരസേനാ മേധാവി വി കെ സിംഗ് ബി ജെപിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി വി കെ സിംഗ് ബി ജെ പിയില്‍ ചേര്‍ന്നു. സൈന്യത്തില്‍ നിന്നും വിരമിച്ച നാല്‍പ്പതോളം ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇന്ത്യാഗേറ്റില്‍ നിന്ന് പാര്‍ട്ടി ആസ്ഥാനത്തേക്ക് റാലിയായെത്തിയാണ് വി കെ സിംഗ് ബി ജെ പി അംഗത്വമെടുത്തത്. ബി ജെ പി പ്രസിഡണ്ട് രാജ്‌നാഥ്‌സിംഗ് അംഗത്വം വിതരണം ചെയ്തു.

പ്രായവിവാദത്തെത്തുടര്‍ന്ന് സര്‍ക്കാറിനെതിരെ നിയമയുദ്ധം നടത്തി 2012ലാണ് വി കെ സിംഗ് കരസേനാ മേധാവി സ്ഥാനത്തുനിന്നും വിരമിച്ചത്. അണ്ണാഹസാരെയുടെ സമരവേദിയിലും മോഡിയുടെ റാലിയിലും വി കെ സിംഗ് പ്രത്യക്ഷപ്പെട്ടിരുന്നു.