National
സബ്‌സിഡിയില്ലാത്ത എല്‍ പി ജി സിലിണ്ടറിന് 53.50 രൂപ കുറച്ചു

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത എല്‍ പി ജി സിലിണ്ടറിന്റെ വില കുറച്ചു. 53.50 രൂപയാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ വിലക്കനുസരിച്ചാണ് കുറവ് വരുത്തിയത്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് വില കുറയ്ക്കുന്നത്. പുതിയ നിരക്കനുസരിച്ച് സബ്സിഡിയില്ലാത്ത സിലിണ്ടറിന് കൊച്ചിയില്‍ 1131.50 രൂപയാണ് വില.
നിലവില്‍ 12 സിലിണ്ടറുകളാണ് സബ്‌സിഡിയായി ലഭിക്കുന്നത്. അതിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വിലക്കുറവ് ബാധകം. എല്‍ പി ജി സബ്‌സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം നേരത്തെ ഉത്തരവിറക്കിയിരുന്നു.
---- facebook comment plugin here -----