Connect with us

Ongoing News

ആന്‍ഡ്രോയിഡില്‍ വന്‍ സുരക്ഷാ പഴുതുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ കിറ്റ്കാറ്റിലും തൊട്ടുമുമ്പത്തെ പതിപ്പ് ജെല്ലിബീനിലും സുരക്ഷാ പഴുതുകളുള്ളതായി കണ്ടെത്തല്‍. ഹാക്കര്‍മാര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ സാധിക്കും വിധമുള്ള സുരക്ഷാ പഴുതുകളാണ് ഇവയിലുള്ളതെന്ന് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (CERT-In) റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്‍ഡ്രോയിഡിലെ വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിലാണ് സുരക്ഷാ പഴുതുകളുള്ളത്. വി പി എന്‍ കോണ്‍ഫിഗറേഷന്‍ ബൈപ്പാസ് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ സാധിക്കും.

ഇന്ത്യയിലെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഹാക്കിംഗ് ഉള്‍പ്പെടെയുള്ള സൈബര്‍ പ്രശ്‌നങ്ങള്‍ തടയുന്നതിനുമുള്ള നോഡല്‍ ഏജന്‍സിയാണ് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ.

Latest