Connect with us

International

ബില്‍ ഗേറ്റ്‌സ് ലോകസമ്പന്നന്‍; ഇന്ത്യയിലെ സമ്പന്നന്‍ മുകേഷ് അംബാനി

Published

|

Last Updated

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് നാല് വര്‍ഷത്തിന്് ശേഷം ലോകസമ്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ലോകസമ്പന്നരുടെ പട്ടികയിലാണ് ബില്‍ഗേറ്റ്‌സ് ഒന്നാമതെത്തിയത്.ഇത് പതിനഞ്ചാം തവണയാണ് ബില്‍ ഗേറ്റ്‌സ് ഒന്നാമതെത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ലോകസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരുന്ന മെക്‌സിക്കന്‍ ടെലികോം രാജാവ് കാര്‍ലോസ് സ്ലിമ്മിനെയാണ് ബില്‍ ഗേറ്റ്‌സ് പിന്തള്ളിയത്. 76 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ബില്യണ്‍ ഡോളര്‍ ആസ്തി അധികം. ഫോബ്‌സിന്റെ കഴിഞ്ഞ 20 വര്‍ഷത്തെ സമ്പന്നരുടെ പട്ടികയില്‍ ഫോബ്‌സ് സമ്പന്നപട്ടികയില്‍ 56 ഇന്ത്യക്കാരും ഇടംപിടിച്ചിട്ടുണ്ട്. ഫോബ്‌സ് പട്ടിക പ്രകാരം റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ സമ്പന്നന്‍. 18.6 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.

Latest