Kerala
കസ്തൂരിരംഗന്‍: കരട് വിജ്ഞാപനം നിയമമന്ത്രാലയം അംഗീകരിച്ചു
ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം നിയമമന്ത്രാലയം അംഗീകരിച്ചു. നിയമ സെക്രട്ടറി പരിശോധിച്ച ശേഷം വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറി. വിജ്ഞാപനം നാളെ ഉച്ചയോടെ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
കരട് വിജ്ഞാപനത്തില്‍ കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചതായി പരിസ്ഥിതി മന്ത്രി എം വീരപ്പമൊയ്‌ലി പറഞ്ഞു. പുതിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയതോടെ നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കില്ല. കരട് വിജ്ഞാപനം വരുന്നതിന് മുമ്പെടുത്ത തീരുമാനമായതിനാല്‍ കരട് വിജ്ഞാപനം പുറത്തിറക്കുന്നതിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം തടസ്സമാവില്ലെന്നും മൊയ്‌ലി പറഞ്ഞു.
---- facebook comment plugin here -----