Connect with us

Kerala

ജമാഅത്തെ ഇസ്‌ലാമി നിഗൂഢ പ്രവര്‍ത്തനം അവസാനിപ്പിക്കണം: എസ് എസ് എഫ്

Published

|

Last Updated

എസ് എസ് എഫ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപും: സമൂഹത്തില്‍ ദുരൂഹതയും സംശയവും ജനിപ്പിക്കും വിധമുള്ള ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. മതരാഷ്ട്ര വാദത്തിന്റെ പ്രചാരകനായ മൗദൂദിയുടെ ആശയങ്ങള്‍ രാജ്യവിരുദ്ധവും ഇസ്‌ലാം വിരുദ്ധവുമാണ്. സുതാര്യമായ ഇസ്‌ലാമിക പ്രവര്‍ത്തന മേഖലയെ തീവ്രവാദത്തിന്റെയും ഭീകരാവാദത്തിന്റെയും മുദ്ര ചാര്‍ത്താനും സംശയത്തിന്റെ നിഴലിലാക്കാനും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്- കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം കവടിയാര്‍ മര്‍കസില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം ഉദ്ഘാടനം ചെയ്തു. ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി ക്ലാസിന് നേതൃത്വം നല്‍കി. പൊതുറിപ്പോര്‍ട്ട്, സാമ്പത്തികം, ഗൈഡന്‍സ്, കാമ്പസ്, ഹയര്‍സെക്കണ്ടറി, ട്രൈനിംഗ്, കള്‍ച്ചറല്‍, വിസ്ഡം, ആര്‍ എസ് സി, ഐ പി ബി എന്നീ സമിതി റിപ്പോര്‍ട്ടുകള്‍ എന്‍ എം സ്വാദിഖ് സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ്, അബ്ദുല്‍ റഷീദ്, എ എ റഹീം, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, കെ ഐ ബഷീര്‍, മുഹമ്മദ് ഫാറൂഖ് നഈമി എന്നിവര്‍ അവതരിപ്പിച്ചു. ജില്ലാ ഘടകങ്ങളുടെ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ കൗണ്‍സിലുകളില്‍ നിന്നുയര്‍ന്ന സംഘടനാ പദ്ധതികളെ അവലോകനം ചെയ്ത് ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയുടെ കരട് കൗണ്‍സില്‍ അംഗീകരിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

Latest