Connect with us

Techno

നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍; വില 7500 രൂപ

Published

|

Last Updated


ന്യൂഡല്‍ഹി: നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കി. നോക്കിയ എക്‌സ് എന്ന് പേരിട്ട സ്മാര്‍ട്ട് ഫോണ്‍ മൂന്ന് വേരിയന്റുകളിലായി ലഭ്യമാകും. 7500 രൂപ മുതല്‍ 8599 രൂപ വരെയാണ് വില. ബാഴ്‌സിലോണയില്‍ കഴിഞ്ഞ മാസം സമാപിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയ എക്‌സ് അവതരിപ്പിച്ചത്.

നോക്കിയ എക്‌സ് പ്ലസിന് 8400 രൂപ, എക്‌സ് എല്ലിന് 9200 രൂപ, എക്‌സിന് 7500 രൂപ എന്നിവങ്ങനെയാണ് വില. എക്‌സ് പ്ലസും എക്‌സ് എല്ലും രണ്ട് മാസത്തിനകം വിപണിയിലെത്തും.

രണ്ട് സിമ്മുകകളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന നോക്കിയ എക്‌സിന് 1 ജിഗാഹേര്‍ഡസ് ഡ്യുവല്‍ കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രോസസറാണുള്ളത്. 512 എം ബി റാം, 3 എം പി ക്യാമറ, 1500 എം എ എച്ച് ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍.

 

Latest