International
മുശര്‍റഫിന്റെ വിചാരണ മാറ്റി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ സൈനിക ഭരണാധികാരി പര്‍വേശ് മുശര്‍റഫിന്റെ വിചാരണ നാളെത്തേക്ക് മാറ്റി. ഇന്നലെ കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന മുശര്‍റഫിന് കോടതി അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന വാദം പരിഗണിച്ച് വിട്ടുവീഴ്ച നല്‍കിയിരുന്നു. ഭരണഘടനാ അവകാശങ്ങള്‍ തടഞ്ഞുവെച്ച് 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും ജഡ്ജിമാരെ ജയിലിലടച്ചതിനുമാണ് മുശര്‍റഫ് രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്നത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവ് ഇറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അദ്ദേഹത്തിന് കൂടുതല്‍ സുരക്ഷ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----