Connect with us

Kerala

പുല്ലൂണിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെ വാഹനങ്ങള്‍ക്ക് തീപ്പിടിച്ചു

Published

|

Last Updated

തിരൂര്‍: മംഗലം പുല്ലൂണിക്കാവ് ക്ഷേത്ര ഉത്സവത്തിന് എത്തിയവരുടെ വാഹനങ്ങള്‍ കത്തിനശിച്ചു. തീയണക്കാന്‍ എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സ് വാഹനം എറിഞ്ഞുതകര്‍ത്തു. എട്ട് ബൈക്കുകള്‍, അഞ്ച് ഓട്ടോകള്‍, ഒരു ഗുഡ്‌സ് ഓട്ടോ, ഒരു ജീപ്പ് എന്നിവയാണ് കത്തിനശിച്ചത്. ക്ഷേത്രത്തിലെത്തിയവര്‍ അണ്ണശ്ശേരി ഭാഗത്ത് നിര്‍ത്തിയിട്ട വാഹനങ്ങളാണ് അഗ്നിക്കിരയായത്.

വാഹനങ്ങളിലെ തീ ഫയര്‍ഫോഴ്‌സ് എത്തുന്നതിനുമുമ്പ് നാട്ടുകാരാണ് അണച്ചത്. എന്നാല്‍ ഇതിന് ശേഷം ഫയര്‍ഫോഴ്‌സ് എത്തിയത് പ്രതിഷേധത്തിന് കാരണമായി. നാട്ടുകാരുടെ കല്ലേറില്‍ ഫയര്‍ഫോഴ്‌സ് വാഹനത്തിന്റെ ചില്ല് തകര്‍ന്നു. സ്ഥലത്ത് മതിയായ പോലീസ് സാന്നിദ്ധ്യം ഇല്ലാത്തതും സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമായി. പിന്നീട് മറ്റു സ്റ്റേഷനുകളില്‍ നിന്നും പോലീസ് എത്തുകയായിരുന്നു.

Latest