Kerala
പി സി ചാക്കോ ചാലക്കുടിയിലും ധനപാലന്‍ തൃശൂരിലും മല്‍സരിക്കും
![](https://assets.sirajlive.com/2013/04/pc-chacko.jpg)
ന്യൂഡല്‍ഹി: തൃശൂര്‍ ചാലക്കുടി മണ്ഡലങ്ങള്‍ തമ്മില്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസില്‍ ധാരണ. ഇതുപ്രകാരം പി സി ചാക്കോ ചാലക്കുടിയിലും കെ പി ധനപാലന്‍ തൃശൂരിലും മല്‍സരിക്കും. തൃശൂരില്‍ മല്‍സരിക്കാന്‍ തയ്യാറില്ലെന്ന നിലപാടായിരുന്നു ചാക്കോ സ്വീകരിച്ചത്. ചാലക്കുടിയായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ഇതേ തുടര്‍ന്ന് ചാലക്കുടിയിലെ സിറ്റിംഗ് എം പി ധനപാലനെ ഡല്‍ഹിക്ക് വിളിപ്പിച്ച് മണ്ഡലം മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ അദ്ദേഹം വലിയ താല്‍പര്യം പ്രകടിപ്പിച്ചില്ലെങ്കിലും പിന്നീട് പാര്‍ട്ട് അധ്യക്ഷ നേരിട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തൃശൂരിലേക്ക് മാറാന്‍ തയ്യാറാവുകയായിരുന്നു.
ടി സിദ്ദീഖ്, ഡീന് കുര്യാക്കോസ്, കെ എസ് ഷീബ, ബിന്ദു കൃഷ്ണ എന്നിവരാണ് പട്ടികയിലെ പുതുമുഖങ്ങള്‍. സിദ്ദീഖ് കാസര്‍ക്കോടും ഡീന്‍ ഇടുക്കിയിലും കെ എസ് ഷീബ ആലത്തൂരിലും ബിന്ദു കൃഷ്ണ ആറ്റിങ്ങലിലും കന്നിയങ്കത്തിനിറങ്ങും.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍:
തിരുവനന്തപുരം – ശശി തരൂര്‍
ആറ്റിങ്ങല്‍ – ബിന്ദുകൃഷ്ണ
പത്തനംതിട്ട – ആന്റോ ആന്റണി
മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്
ആലപ്പുഴ – കെ സി വേണുഗോപാല്‍
എറണാകുളം – കെ വി തോമസ്
ചാലക്കുടി – പി സി ചാക്കോ
തൃശൂര്‍ – കെ പി ധനപാലന്‍
ഇടുക്കി – ഡീന്‍ കുര്യാക്കോസ്
ആലത്തൂര്‍ – കെ എസ് ഷീബ
കോഴിക്കോട് – എം കെ രാഘവന്‍
വയനാട് – എം എ ഷാനവാസ്
വടകര – മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്ണൂര്‍ – കെ സുധാകരന്‍
കാസര്‍കോട് – ടി സിദ്ദിഖ്