National
ഇന്ത്യ-ചൈന യുദ്ധത്തിന് കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 1962ലെ ഇന്ത്യാ- ചൈനാ യുദ്ധത്തിന് കാരണക്കാരന്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന വെളിപ്പടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. നെഹ്‌റുവിന്റെ എടുത്തു ചാട്ടമാണ് യുദ്ധത്തിലേക്ക് നയിച്ചതെന്നും പരാജയത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യാ- ചൈനാ യുദ്ധം സംബന്ധിച്ച് അന്നത്തെ സൈനിക അക്കാദമി കമാന്‍ഡന്റായ ബ്രിഗേഡിയര്‍ പി എസ് ഭഗതും ലഫ്റ്റനന്റ് ജനറല്‍ ഹെന്‍ഡേഴ്‌സന്‍ ബ്രൂക്‌സും തയ്യാറാക്കിയ രഹസ്യറിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ആസ്‌ത്രേലിയന്‍ പത്രപ്രവര്‍ത്തകന്‍ നെവില്ലെ മാക്‌സ്‌വെല്‍ ആണ് റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം തന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
അതിനിടെ, റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമവുമായി ബി ജെ പി രംഗത്തെത്തി. നെഹ്‌റുവാണോ സര്‍ദാര്‍ പട്ടേലാണോ രാജ്യത്തിന്റെ സുരക്ഷക്ക് പ്രമുഖ്യം നല്‍കിയതെന്ന് ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.