Connect with us

National

മോഡിക്കെതിരെ മത്സരിക്കാനില്ലെന്ന് സച്ചിന്‍

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയെ നേരിടാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഗോദയിലിറക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പരാജയം. വരാണസിയില്‍ മോഡിക്കെതിരെ മത്സരിക്കണമെന്ന ആവശ്യം സച്ചിന്‍ നിരസിച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ സച്ചിനെ രാജീവ് ശുക്ല മുഖാന്തിരമാണ് കോണ്‍ഗ്രസ് ബന്ധപ്പെട്ടത്. മോഡിക്കെതിരെ നിര്‍ത്താന്‍ സച്ചിനെയാണ് കോണ്‍ഗ്രസ് ആദ്യം പരിഗണിച്ചത്.

സച്ചിന്‍ വാഗ്ദാനം നിരസിച്ചതോടെ മോഡിക്കെതിരെ നിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികളെ തിരയുകയാണ് കോണ്‍ഗ്രസ്. പ്രാദേശിക നേതാവായ അജയ് രാജ് കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞതവണ തെരെഞ്ഞെടുപ്പില്‍ അജയ് രാജ് ഒരു ലക്ഷത്തിലധികം വോട്ട് പിടിച്ചിരുന്നു. മോഡിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് മുതിര്‍ന്ന നോതാവ് ദിഗ് വിജയ്‌സിംഗ് എ ഐ സി സിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നേതൃത്വം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.