Kerala
ഏഴ് ജില്ലകളിലെ പരിസ്ഥിത ലോല മേഖലകളുടെ ഭൂപടം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം പ്രകാരം ഏഴ് ജില്ലകളിലെ പരിസ്ഥിതി ലോല മേഖലകളുടെ ഭൂപടം പ്രസിദ്ധീകരിച്ചു. വയനാട്, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടമാണ് പ്രസിദ്ധീകരിച്ചത്.ജൈവ വൈവിധ്യ ബോര്‍ഡിന്റെ നിര്‍ദേശം പരിഗണിച്ച് സംസ്ഥാന റിമോര്‍ട്ട് സെന്‍സിംഗ് ആന്‍ഡ് എണ്‍വയോണ്‍മെന്റ് സെന്ററാണ് ഭൂപടം തയ്യാറാക്കിയത്.
പശ്ചിമ ഘട്ടത്തിലുള്‍പ്പെടുന്ന ബാക്കി അഞ്ച് ജില്ലകളുടെ ഭൂപടം ഉച്ചയോടെ പ്രസിദ്ധീകരിക്കും. സംസ്ഥാന ജെവവൈവിധ്യ ബോര്‍ഡിന്റെ വൈബ്‌സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പശ്ചിമഘട്ട പ്രദേശങ്ങളിലെ ജനവാസ മേഖലകള്‍ക്കൊപ്പം കൃഷിയിടങ്ങള്‍ പ്ലാന്റെഷനുകള്‍, ഫലോദ്യാനങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് ഭൂപടം തയ്യാറാക്കിയത്.
---- facebook comment plugin here -----